Posted On
date_range Updated On
date_range ചെങ്കടലിൽ ലൈബീരിയൻ ചരക്കുകപ്പലിനുനേരെ ആക്രമണം
സൻആ: ചെങ്കടലിൽ ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പൽ ആക്രമണത്തിൽ തീപിടിച്ചു. മിസൈലോ ഡ്രോണോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രായേലിന്റെയും ഇസ്രായേലിലേക്ക് പോകുന്ന മറ്റു രാജ്യങ്ങളുടെയും കപ്പലുകൾ ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇപ്പോൾ ആക്രമിക്കപ്പെട്ട അൽ ജസ്ല എന്ന കപ്പൽ പ്രവർത്തിക്കുന്ന ഹപാഗ് ലോയ്ഡ് എന്ന കമ്പനിക്ക് ഇസ്രായേലിലെ അഷ്ദോദ്, ഹൈഫ, തെൽ അവീവ് എന്നിവിടങ്ങളിൽ ഓഫിസുണ്ട്. ഹൂതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസ്സ യുദ്ധം ആരംഭിച്ചശേഷം ഏഴ് കപ്പലുകൾക്കുനേരെ ചെങ്കടലിൽ ആക്രമണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.