യമന് കുവൈത്തിന്റെ പിന്തുണ

കുവൈത്ത് സിറ്റി: ഹൂതി ആക്രമണത്തിൽ ആശങ്ക തുടരുന്ന യമന് കുവൈത്തിന്റെ പൂർണ പിന്തുണ.യമനിലെ അൽദാബ എണ്ണ തുറമുഖത്ത് ഹൂതികൾ നടത്തിയ ആക്രമണത്തെ അപലപിച്ച വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സംഭവം മേഖലയുടെ സുരക്ഷ, സ്ഥിരത എന്നിവയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ യമൻ വിദേശകാര്യമന്ത്രി ഡോ. അഹ്മദ് അവാദ് ബിൻ മുബാറക് കുവൈത്ത് വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. യമനിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും സംഭാഷണത്തിനിടെ പങ്കുവെച്ചു.എണ്ണക്കപ്പൽ നങ്കൂരമിട്ടിരുന്ന യമനിലെ ഹദറമൗത്ത് ഗവർണറേറ്റിലെ അൽ ദാബ തുറമുഖത്ത് ഹൂതികൾ കഴിഞ്ഞദിവസം നടത്തിയ ആക്രമണം മേഖലയിൽ പുതിയ സംഘർഷം സൃഷ്ടിച്ചിരിക്കുകയാണ്.

Tags:    
News Summary - Kuwait's support for Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.