Posted On
date_range Updated On
date_range കമല ഹാരിസിന്റെ സന്ദർശനം ഇന്ന്, മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ
സോൾ: കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തരകൊറിയ ബുധനാഴ്ച ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ഈ ആഴ്ച ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈൽ വിക്ഷേപണമാണിത്. പ്രസിഡന്റ് യൂൻ സുക് യോളുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ചകൾക്കായി കമല ഹാരിസ് വ്യാഴാഴ്ച ദക്ഷിണ കൊറിയയിലെത്തുന്നുണ്ട്. ഉത്തര കൊറിയൻ അതിർത്തിയും അവർ സന്ദർശിക്കും.
ഉത്തര കൊറിയക്കെതിരായ ശക്തിപ്രകടനത്തിന്റെ ഭാഗമായി യു.എസ്- ദക്ഷിണ കൊറിയൻ നാവികസേന കപ്പലുകളും ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്ത് സൈനികാഭ്യാസം നടത്തുന്നുണ്ട്. തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസ അഭ്യാസത്തിൽ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് റൊണാൾഡ് റീഗനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.