Posted On
date_range Updated On
date_range ഇറ്റലിയിൽ ബോട്ടപകടത്തിൽ 58 അഭയാർഥികൾ മരിച്ചു
റോം: ഇറ്റാലിയൻ തീരത്ത് ബോട്ടപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 58 അഭയാർഥികൾ മരിച്ചു. ഇറ്റാലിയൻ തീരസംരക്ഷണസേനയും അഗ്നിശമന സേനാംഗങ്ങളും 81 പേരെ രക്ഷിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 140ലേറെ യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് ദേശീയ റേഡിയോ റിപ്പോർട്ട് ചെയ്തു.
ബോട്ടിന്റെ മര അവശിഷ്ടങ്ങൾ സ്റ്റെക്കാറ്റോ ഡി ക്യൂട്രോയിലെ തീരത്തടിഞ്ഞു.
അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യക്കാരായ അഭയാർഥികളുമായി തുർക്കിയ തീരത്തുനിന്ന് ഏതാനും ദിവസം മുമ്പ് പുറപ്പെട്ട ബോട്ട് ആണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.