Posted On
date_range Updated On
date_range ഇറ്റാലിയൻ പ്രധാനമന്ത്രി ഇറാഖ് സന്ദർശിച്ചു
ബാഗ്ദാദ്: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഇറാഖ് സന്ദർശിച്ചു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ സുഡാനിയുമായി അവർ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
സ്ഥാനമേറ്റ ശേഷം മെലോനിയുടെ യൂറോപ്പിന് പുറത്തെ ആദ്യ സന്ദർശനമാണിത്. ഇറാഖിൽ വിന്യസിച്ച ഇറ്റാലിയൻ സൈനികരെ മെലോനി സന്ദർശിച്ചു. കൃഷി, ജലസേചനം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അഭ്യർഥിച്ചു.
ഇറാഖിൽ നിക്ഷേപത്തിന് സന്നദ്ധമാണെന്ന് മെലോനി അറിയിച്ചു. നേരത്തെ ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റാഷിദ് വിമാനത്താവളത്തിൽ ഇറ്റാലിയൻ പ്രസിഡന്റിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.