Posted On
date_range Updated On
date_range വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു
ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേലി വെടിെവപ്പിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. ശാദി ഉമർ ലുത്ഫി (41) സലീമാണ് ഫലസ്തീനി ഗ്രാമമായ ബീതയിൽ വെച്ച് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയിൽ ഈ ഭാഗത്ത് ഇസ്രായേലിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ലെന്നും ജോലികഴിഞ്ഞെത്തിയ സലീമിനുനേരെ പ്രകോപനമില്ലാതെ സൈന്യം വെടിവെക്കുകയായിരുന്നെന്ന് ബീത ഡെപ്യൂട്ടി മേയർ മുസ്സ ഹമായേൽ പറഞ്ഞു. ബീതയിലെ ഇസ്രായേലിെൻറ അനധികൃത കുടിയേറ്റത്തിനെതിരെ കഴിഞ്ഞ മാർച്ച് മുതൽ പ്രതിഷേധം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.