Posted On
date_range Updated On
date_range വെസ്റ്റ് ബാങ്കിൽ ഫലസ്തീനിയെ ഇസ്രായേൽ വധിച്ചു
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്തീനിയെ ഇസ്രായേൽ വെടിവെച്ചുകൊലപ്പെടുത്തി. മൂന്നുപേർക്ക് പരിക്കേറ്റു. മുജാഹിദ് അഹ്മദ് ദാവൂദ് (31) ആണ് ഖറാവത് ബനീ ഹസൻ നഗരത്തിൽ വെടിയേറ്റുമരിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ഗസ്സയിൽ മൂന്നുദിവസത്തെ ആക്രമണത്തിൽ വധിച്ച 51 പേർ ഉൾപ്പെടെ ഈവർഷം 160 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.
സമീപ മാസങ്ങളിൽ ദിവസേനയെന്നോണം ഇസ്രായേൽ സൈന്യം ഫലസ്തീനികളെ ലക്ഷ്യം വെച്ച് പരിശോധനയും വെടിവെപ്പും നടത്തുന്നുണ്ട്. ഇസ്രായേലിനെതിരായ ആക്രമണങ്ങൾ വർധിച്ചതിനാലാണ് നടപടി കർശനമാക്കിയതെന്നാണ് ഇസ്രായേൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.