Posted On
date_range Updated On
date_range ഐ.എസ് തലവൻ അബു ഹസൻ അൽ ഹാഷിമി കൊല്ലപ്പെട്ടു
ബൈറൂത്: ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേശി കൊല്ലപ്പെട്ടു. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ അബു ഹസൻ അൽ ഹാഷിമി കൊല്ലപ്പെട്ടതെന്ന് ഐ.എസ് വക്താവ് അബുൽ ഹുസൈൻ അൽ ഹുസൈനി അൽ ഖുറേശി പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ പറഞ്ഞു. എന്നാൽ, കൊല്ലപ്പെട്ട സ്ഥലമോ തീയതിയോ വെളിപ്പെടുത്തിയിട്ടില്ല.
അബു ഹസന് പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്തതായും സന്ദേശത്തിൽ പറയുന്നുണ്ട്. അബു അൽ ഹുസൈനെയാണ് പുതിയ നേതാവായി തിരഞ്ഞെടുത്തത്.
അതേസമയം, അബു ഹസൻ ഒക്ടോബർ മധ്യത്തോടെയാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് സൈന്യം അവകാശപ്പെട്ടു. സിറിയയിലെ ദാർ പ്രവിശ്യയിൽ സിറിയൻ സൈന്യത്തിന്‍റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.