Posted On
date_range Updated On
date_range വിമാനത്തിൽ 14കാരിക്കുമുന്നിൽ സ്വയംഭോഗം; ഇന്ത്യൻ വംശജനായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ
ബോസ്റ്റൺ: വിമാനത്തിൽ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. 33കാരനായ സുദീപ്ത മൊഹന്ദിയെയാണ് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്.
ഹവായിൽനിന്നും ബോസ്റ്റണിലേക്ക് പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. കുറ്റം തെളിഞ്ഞാൽ 90 ദിവസത്തെ ജയിൽ ശിക്ഷയും 5000 ഡോളർ പിഴയുമാണ് ശിക്ഷ.
മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലായിരുന്നു സുദീപ്തയുടെ താമസം. കഴിഞ്ഞ വർഷം മേയിലാണ് സംഭവം നടന്നത്. ചോദ്യം ചെയ്യലിൽ തനിക്ക് ഒന്നും ഓർമ്മയില്ലെന്നാണ് ഇയാൾ പറഞ്ഞതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.