യു.എന്നിൽ പാകിസ്​താനെതിരെ ഇന്ത്യ

യുനൈറ്റഡ്​ നാഷൻസ്​: അതിർത്തികടന്നുള്ള സൈനിക നടപടികൾ സ്വയം പ്രതിരോധത്തി​െൻറ ഭാഗമായ​ാണെന്ന്​ ഇന്ത്യ ഐക്യരാഷ്​ട്ര സഭയെ അറിയിച്ചു. മറ്റൊരു രാജ്യത്തി​െൻറ സായുധാക്രമണം മൂലമാണ്​​ ഇത്തരം സൈനിക നീക്കങ്ങൾ നടത്തേണ്ടി വരുന്നതെന്നും പാകിസ്​താ​െൻറ പേരു പരാമർശിക്കാതെ ബോധിപ്പിച്ചു.

ഇത്തരം ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തിരിച്ചടിനൽകാൻ സൈന്യത്തെ ഉപയോഗിക്കുമെന്നും യു.എന്നിലെ ഇന്ത്യൻ അംബാസഡറുടെ ഉപ പ്രതിനിധി നാഗരാജ്​ നായിഡു വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.