Posted On
date_range Updated On
date_range പാകിസ്താൻ മഹാദുരന്തത്തിന് മുന്നിലെന്ന് ഇംറാൻ
ലാഹോർ: പാകിസ്താൻ അതിവേഗം കുതിക്കുന്നത് മഹാദുരന്തത്തിലേക്കാണെന്നും രാജ്യം ശിഥിലമായിപ്പോകാമെന്നും മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. തന്റെ പാർട്ടിക്കെതിരെ സൈന്യത്തെ അണിനിരത്താൻ ഭരണകക്ഷി ഗൂഢാലോചന നടത്തുകയാണെന്നും രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ ഏക പരിഹാരം തെരഞ്ഞെടുപ്പ് നടത്തലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീട്ടിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്ന ആരോപണം തെളിയിക്കാനും ഇംറാൻ ആവശ്യപ്പെട്ടു. മേയ് ഒമ്പതിന് ഇസ്ലാമാബാദ് ഹൈകോടതി പരിസരത്തുവെച്ച് അദ്ദേഹത്തെ പാക് അർധ സൈനിക വിഭാഗം അറസ്റ്റ് ചെയ്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.