Posted On
date_range Updated On
date_range ഇംറാൻ ഖാന്റെ അപ്പീൽ ചൊവ്വാഴ്ച പരിഗണിക്കും
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ജാമ്യം നിഷേധിച്ചതിനെതിരെ സമർപ്പിച്ച അപ്പീലുകൾ പാക് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. 2023 മേയ് ഒമ്പതിന് ഇസ്ലാമാബാദ് ഹൈകോടതി പരിസരത്തുനിന്ന് ഇംറാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ സർക്കാർ, സൈനിക കേന്ദ്രങ്ങൾക്കുനേരെ ആക്രമണങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലാണ് ലാഹോർ ഹൈകോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് യഹ്യ അഫ്രീദി അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.