അന്ന് അഫ്ഗാനിലെ ടെലിവിഷൻ അവതാരകൻ, ഇന്ന് ​ജീവിക്കാനായി തെരുവിൽ ഭക്ഷണം വിൽക്കുന്നു; വൈറലായി മുഹമ്മദിയുടെ ചിത്രം

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യം നേരിടുന്ന പ്രതിസന്ധികളും അരക്ഷിതാവസ്ഥകളും ദിനംപ്രതി വാർത്തകളാവുകയാണ്. രാജ്യത്തിന്റെ ദയനീവസ്ഥയുടെ നേർചിത്രമായി മാറിയിരിക്കയാണ് ഹമീദ് കർസായി സർക്കാരിലെ ഉദ്യോഗസ്ഥനായിരുന്ന കബീർ ഹക്വമാൽ ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾ.

രാജ്യത്തെ അറിയപ്പെട്ടിരുന്ന ടെലിവിഷൻ വാർത്ത അവതാരകൻ മൂസ മുഹമ്മദിയുടെ ചിത്രമാണ് കബീർ ട്വീറ്റ് ചെയ്തത്. വർഷങ്ങളോളം മാധ്യമപ്രവർത്തകനായി ജോലി ചെയ്ത അദ്ദേഹം ഇപ്പോൾ ജീവിക്കാനായി തെരുവിൽ ഭക്ഷണം വിൽക്കുകയാണ്.

പെട്ടെന്നാണ് ഈ ചിത്രങ്ങൾ സമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്. ''താലിബാൻ സർക്കാരിനു കീഴിലെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയാണിത്. വിവിധ ടി.വി. ചാനലുകളില്‍ അവതാരക, റിപ്പോര്‍ട്ടര്‍ പദവികളില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളയാളാണ് മൂസ മുഹമ്മദി. ഇപ്പോള്‍ കുടുംബം പോറ്റാനായി തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ് അദ്ദേഹം.ജനാധിപത്യ ഭരണം അവസാനിച്ചതോടെ കടുത്ത ദാരിദ്യത്തിലകപ്പെട്ടിരിക്കുകയാണ് അഫ്ഗാന്‍ ജനത'' എന്ന അടിക്കുറിപ്പോടെയാണ് കബീര്‍ ചിത്രം പങ്കുവെച്ചത്.

അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകയായ നിലോഫര്‍ അയൂബിയും മൂസയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട അഫ്ഗാന്‍ നാഷനല്‍ റേഡിയോ ആന്‍ഡ് ടെലവിഷന്‍ ഡയറക്ടര്‍ ജനറല്‍ അഹ്‌മദുല്ല വാസിഖ് തന്റെ വകുപ്പില്‍ മൂസയ്ക്ക് ജോലി നല്‍കുമെന്ന് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Image of former Afghanistan TV anchor selling food goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.