Posted On
date_range Updated On
date_range മഹ്സ അമിനി: ലണ്ടനിലും പാരിസിലും സംഘർഷം; 13 പേർ അറസ്റ്റിൽ
ലണ്ടൻ: ഹിജാബ് നിയമം ലംഘിച്ചതിന് ഇറാനിലെ മതകാര്യ പൊലീസ് അറസ്റ്റു ചെയ്ത കുർദ് യുവതി മഹ്സ അമിനി (22) കസ്റ്റഡിയിൽ മരിച്ചതിനെതിരെ ലണ്ടനിലും പാരിസിലും പ്രതിഷേധം. ഞായറാഴ്ച ലണ്ടനിലെയും പാരിസിലെയും ഇറാൻ എംബസികളിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ച പ്രകടനക്കാരുമായി പൊലീസ് ഏറ്റുമുട്ടി.
രണ്ടാം ദിവസവും പാരിസിലെ ട്രോകാഡെറോ സ്‌ക്വയറിൽ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലണ്ടനിലെ ഇറാനിയൻ എംബസിക്കു പുറത്ത് സംഘർഷത്തിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേൽക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതിനിടെ, പ്രതിഷേധം ഇറാനിലെ 46 നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും വ്യാപിച്ചു. പൊലീസും പ്രതിഷേധക്കാരുമടക്കം 41 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.