പാഞ്ച്ഷിറിൽ താലിബാനെ ചെറുക്കുന്ന പ്രതിരോധസേന
Posted On
date_range Updated On
date_range പാഞ്ച്ഷിറിൽ താലിബാൻ -പ്രതിരോധസേന പോരാട്ടം ശക്തമായി തുടരുന്നു
കാബൂൾ: താലിബാന് കീഴടങ്ങാത്ത ഏക അഫ്ഗാൻ പ്രവിശ്യയായ പാഞ്ച്ഷിറിൽ പ്രതിരോധസേന (എൻ.ആർ.എഫ്) പോരാട്ടം ശക്തമായി തുടരുന്നു. പാഞ്ച്ഷിർ താഴ്വരയിലെ എല്ലാ കവാടങ്ങളും തങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും നൂറുകണക്കിന് താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും പ്രതിരോധ സേന വ്യക്തമാക്കി.
പാഞ്ച്ഷിറിലെ ചില ഭാഗങ്ങൾ പിടിച്ചെടുത്തതായും പ്രതിരോധസേനക്ക് വൻ ആളപായമുണ്ടായതായും താലിബാനും അവകാശപ്പെട്ടു.
അഹ്മദ് മസൂദ് ആണ് പ്രതിരോധ സേനയുടെ തലവൻ. മുൻ വൈസ് പ്രസിഡൻറ് അംറുല്ല സാലിഹിെൻറ നേതൃത്വത്തിൽ അഫ്ഗാൻ സേനാംഗങ്ങളും സേനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.