എലിസി കൊട്ടാരത്തിൽ ഗാർഡ് കുഴഞ്ഞുവീണു; പ്രസിഡന്റിന്റെ സ്വീകരണ ചടങ്ങിൽ നാടകീയ രംഗങ്ങൾ
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സ്ലോവാക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പാരിസിലെ എലിസി കൊട്ടാരത്തിലെത്തിയപ്പോൾ, അദ്ദേഹത്തെ സ്വീകരിക്കാൻ അണിനിരന്നിരുന്ന ഓണർ ഗാർഡിലെ ഒരു അംഗം കുഴഞ്ഞുവീണു. അപ്രതീക്ഷിത സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രസിഡന്റ് മാക്രോണും മറ്റ് ഉദ്യോഗസ്ഥരും ഉടൻ തന്നെ ഗാർഡ് അംഗത്തിന്റെ അടുത്തേക്ക് ഓടിയെത്തി. തുടർന്ന് ജീവനക്കാർ അദ്ദേഹത്തെ അവിടെനിന്ന് മാറ്റി. ഈ സമയം സ്ലോവാക് പ്രസിഡന്റ് ഗാർഡിനെ മാറ്റുന്നത് വരെ കാത്തുനിൽക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളുടെയും നേതാക്കൾ ഔദ്യോഗിക കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സംഭവം ഉണ്ടായത്. ഗാർഡ് അംഗത്തിന്റെ ആരോഗ്യനിലയെക്കുറിച്ചോ കുഴഞ്ഞുവീഴാനുള്ള കാരണത്തെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം കൊട്ടാരത്തിന് മുന്നിൽ നടന്ന സംഭവവികാസങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.