ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ നീക്കവുമായി എൻവിഡിയ
ചൈനീസ് ചാരവനിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണങ്ങൾ നേരിടുന്നതിനിടെ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ നീക്കവുമായി എൻവിഡിയ. അന്തിമ തീരുമാനമെടുക്കാൻ കമ്പനി ഡയറക്ടർ ബോർഡ് ബുധനാഴ്ച യോഗം ചേരും.
1993ൽ സഹസ്ഥാപകനായി തുടക്കം കുറിക്കുകയും,എ.ഐ ചിപ്പുകളുടെ ലോകത്തിലെ പ്രമുഖ വിതരണക്കാരായി മാറ്റിയെടുക്കുകയും ചെയ്ത, 4 ട്രില്യൺ ഡോളർ മൂല്യമുള്ള കമ്പനിയിൽ നിന്ന് 63കാരനായ ഹുവാങ്ങിനെ പുറത്താക്കുന്നത് വലിയ നേതൃത്വ അനിശ്ചിതത്വത്തിന് വഴിവെക്കാൻ സാധ്യതയുണ്ട്.
ഹുവാങ്ങിനെ സി.ഇ.ഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ എൻവിഡിയ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന്, ആഫ്റ്റർ അപ്‌സ് ട്രേഡിങ്ങിൽ കമ്പനിയുടെ ഓഹരികളിൽ 8 ശതമാനം ഇടിവുണ്ടായി. ബുധനാഴ്ചത്തെ ഇടിവ് ഉൾപ്പെടെ, ഈ ആഴ്ച എൻവിഡിയയുടെ വിപണി മൂല്യത്തിൽ ഏകദേശം 600 ബില്യൺ ഡോളറിന്‍റെ നഷ്ടമാണുണ്ടായത്. വ്യക്തമായ പിൻഗാമിയില്ലാത്തതിനാൽ, ഹുവാങ്ങിന് പകരം അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നതിനായി കമ്പനിയുടെ ബോർഡ് കമ്പനിക്ക് പുറത്തുള്ള ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എൻവിഡിയ ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് എത്തിക്കാൻ സഹായിച്ചതായി യു.എസ് ഇന്റലിജൻസ് സംശയിക്കുന്ന ആലീസ് ഹുവാങ് എന്ന ചൈനീസ് വനിതയുമായി ഹുവാങ്ങിന്‍റെ ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്നാണ് വിവാദം ആദ്യം പുറത്തുവന്നത്. എൻവിഡിയയുടെ ഹെൽത്ത്‌കെയർ വിഭാഗം വൈസ് പ്രസിഡന്റും തന്റെ കീഴിൽ ജോലി ചെയ്തിരുന്നതുമായ കിംബർലി പവലുമായി ഹുവാങ്ങിന് വഴിവിട്ട ബന്ധമുണ്ടെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതോടെ ആരോപണങ്ങൾ കൂടുതൽ ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.