Posted On
date_range Updated On
date_range ഗൂഗിളിന്റെ ന്യൂ ഇയർ സ്റ്റൈൽ
ഗൂഗ്ൾ പുതുവർഷരാവ് ആഘോഷിച്ചത് കുറച്ച് കളറായിട്ടാണ്. ആഘോഷത്തിന്റെ അരങ്ങുകളും തിളങ്ങുന്ന ഡിസ്കോ ബാളുമെല്ലാം ചേർത്ത് പ്രത്യേക ആനിമേറ്റഡ് ഡൂഡിലുമായാണ് ഗൂഗ്ൾ തിളങ്ങിയത്. ‘ഗൂഗ്ൾ’ എന്ന വാക്കിൽ നടുവിലെ ‘ഒ’ എന്ന അക്ഷരത്തിനുപകരം ആനിമേറ്റഡ് ഡിസ്കോ ബാൾ ഡിസൈനാണ് ഉപയോഗിച്ചത്. അതിനു മുകളിൽ വർണാഭമായ കോൺഫെറ്റി റിബണുകൾ ഉപയോഗിച്ച് ‘2023’ എന്നും എഴുതിയിരിക്കുന്നു. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പുതുവത്സരാശംസകളും ഗൂഗ്ൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.