ടോക്കിയോ പാരാലിംപിക്സിന് ഡൂഡിൽ ഗെയിമൊരുക്കി ഗൂഗിൾ

ടോക്കിയോ പാരാലിംപിക്സ് ആരംഭിക്കുന്ന ഇന്ന് പ്രത്യേക ഡൂഡില്‍ ഗെയിം ഒരുക്കി ഗൂഗിള്‍. ആഗസ്റ്റ് 24 ന് തുടക്കമാകുന്ന 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും. ഡൂഡിലിന്റെ ഗെയിംസ് വില്ലേജ് ദ്വീപില്‍ ഒരുക്കിയ വിവിധ ഗെയിമുകളിലേക്കാണ് ഡൂഡിൽ വിഡിയോ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഗൂഗിൾ ഹോംപേജിലുള്ള ഡൂഡിലില്‍ ക്ലിക് ചെ്ത് ഗെയിമില്‍ പ്രവേശിക്കാവുന്നതാണ്. ഡൂഡില്‍ ചാമ്പ്യന്‍ ഐലന്‍ഡ് ഗെയിമില്‍ ഏഴു മിനി ഗെയിമുകളാണുള്ളത്.

162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങളാണ് പാരാലിംപിക്സിൽ പങ്കെടുക്കുന്നത്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങളുണ്ടാവുക. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

Tags:    
News Summary - Google prepares doodle game for Tokyo Paralympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.