കോവിഡ്​ ബാധിതർ 61 ലക്ഷം; ബ്രസീലിൽ ശനിയാഴ്​ച മാത്രം 33,274 കേസുകൾ

സാവോ പോളോ: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. ലാറ്റിനമേരിക്കയിൽ കോവിഡ്​ മരണം 50,000 കഴിഞ്ഞു. വൻകരയിലെ രോഗബാധിതരുടെ എണം 10 ലക്ഷത്തിൽ കൂടുതലാണ്​. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്​ഥാനത്തുള്ള ബ്രസീലിലാണ്​ വൻകരയിലെ പകുതിയിലേറെ രോഗികളും. ഒരുദിവസത്തെ റെക്കോഡ്​ രോഗബാധിതരെ രേഖപ്പെടുത്തിയ ബ്രസീലിൽ ആകെ കേസുകളുടെ എണ്ണം അഞ്ചുലക്ഷത്തിനടുത്തെത്തി. 

ബ്രസീലിൽ ശനിയാഴ്​ച മാത്രം 33,274 പുതിയ കേസുകൾ​ റി​പോർട്ട്​​ ചെയ്​തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു​. 956 പേരാണ്​ മരിച്ചത്​. ഇതോടെ ​ബ്രസീലിലെ മൊത്തം രോഗബാധിതരുടെ എണ്ണം 498,440 ആയി. 28,834 പേരാണ്​ ഇതുവരെ മരിച്ചത്​. 205,371 പേർ രോഗമുക്തി നേടി. ബ്രസീലിനൊപ്പം ചിലെ, മെക്​സിക്കോ, പെറു എന്നീ രാജ്യങ്ങളും മഹാമാരിക്കെതിരെ കനത്ത പോരാട്ടത്തിലാണ്​. 

ലോകത്ത്​ 24 മണിക്കൂറിനി​ടെ 124,103 പുതിയ കേസുകൾ കൂടി റിപോർട്ട്​ ചെയ്​തതോടെ ആകെ കേസുകളുടെ എണ്ണം 61,50,483 ആയി. മൊത്തം കോവിഡ്​ മരണം 370,506 ആയി. ഇന്നലെ മാത്രം രോഗം ബാധിച്ച്​ 4084 പേരാണ്​ മരിച്ചത്​. ലോകത്തിതുവരെ 2,734,546 പേരാണ്​ രോഗമുക്തി നേടിയത്​. 

അമേരിക്കയിൽ ഇന്നലെ മാത്രം 1015 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 105, 557 പേരാണ്​ അമേരിക്കയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്. 23,290 പുതിയ രോഗികളെക്കൂടി ചേർത്ത്​ ആകെ രോഗബാധിതരുടെ എണ്ണം 1,816,820 ആയി. 535,238 പേരാണ്​ രോഗമുക്തി നേടിയത്​. 181,827 കോവിഡ്​ ബാധിതരുള്ള ഇന്ത്യ പട്ടികയിൽ ഒമ്പതാം സ്​ഥാനത്താണ്​. ​ 

Tags:    
News Summary - Global cases pass 6 million as Brazil sees record one-day increase- world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.