Posted On
date_range Updated On
date_range ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം: കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു
ഗസ്സസിറ്റി: ഇസ്രായേൽ സൈന്യം ഗസ്സയിലുടനീളം ആക്രമണം തുടരുന്നു. ആക്രമണത്തിൽ നുസ്റത്ത് ക്യാമ്പിൽ കഴിഞ്ഞ 10 പേർ മരിച്ചു. ഗസ്സ സിറ്റിയിലെ സെയ്‌ടൗൺ, ഷെയ്ഖ് റദ്‌വാൻ എന്നീ നഗരങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽകൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,226 ആയി. 95,413 പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴുമുതലാണ് ഹമാസിന് തിരിച്ചടിയായി ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1,139 കൊല്ലപ്പെട്ടു. 200 ലേറെ പേരെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.