Posted On
date_range Updated On
date_range ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ്: രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമമിട്ട് ഫ്രാങ്കോയിസ് ബെയ്റൂവിനെ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ശേഷമായിരുന്നു പ്രഖ്യാപനം. മൂവ്മെന്റ് ഡെമോക്രാറ്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമാണ് 73കാരനായ ബെയ്റൂവ്. രണ്ടാം തവണ പ്രസിഡന്റ് പദവിയിലിരിക്കുന്ന മാക്രോൺ ഈ വർഷം നിയമിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ബെയ്റൂവ്. മൂന്ന് മാസം തികയും മുമ്പ് മൈക്കൽ ബാർണിയർ പുറത്തായതിനെ തുടർന്നാണ് പുതിയ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.