Posted On
date_range Updated On
date_range കപ്പലിൽനിന്ന് കടലിൽ വീണ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി
സാഗ്റബ്: ക്രൂയിസ് കപ്പലിൽനിന്ന് കടലിലേക്ക് വീണ ബ്രിട്ടീഷ് വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി. ക്രൊയേഷ്യക്ക് സമീപം അഡ്രിയാറ്റിക് കടലിൽ വീണ സ്ത്രീയെയാണ് ക്രൊയേഷ്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. രാത്രി മുഴുവൻ കടലിൽ കഴിച്ചുകൂട്ടിയ അവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഏകദേശം 10 മണിക്കൂറാണ് സ്ത്രീ കടലിൽ അകപ്പെട്ടത്. കപ്പലിൽനിന്ന് സ്ത്രീ കടലിൽ വീണെന്ന സന്ദേശത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് തിരച്ചിലിന് രംഗത്തിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.