​ ഭീഷണിയാ​യാൽ യു.എസി​െൻറ ഹൃദയം തകർക്കുമെന്ന്​ ഉത്തരകൊറിയ

പോങ്​യാങ്​: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉന്നിന്​ ഭീഷണിയാകുമെന്ന ഘട്ടത്തിൽ അമേരിക്കയുടെ ഹൃദയം തകർക്കുമെന്ന്​ ഉത്തരകൊറിയ. രാജ്യത്ത്​ അട്ടിമറി ശ്രമത്തിന്​ യു.എസ്​ തുനിഞ്ഞാൽ ആണവായുധം പ്രയോഗിക്കുമെന്ന്​ ഉത്ത​ര കൊറിയൻ വിദേശകാര്യമന്ത്രാലയ വക്താവിനെ ഉദ്ദരിച്ച്​ കൊറിയൻ സെൻട്രൽ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. 

രാജ്യത്തി​​െൻറ പ​രമോന്നത അധികാരത്തിനെതിരെ​ ഏതെങ്കിലും രാജ്യം നേരി​േട്ടാ അല്ലാതെയോ ഇടപെടുന്നുണ്ടെങ്കിൽ അവരെ നേരിടുന്നതിന്​ അണുവായുധ പ്രയോഗം ഉൾപ്പെടെ ഏതു തരത്തിലുള്ള ആക്രമണത്തിനും ​ഉത്തരകൊറിയ സജ്ജമാണെന്നാണ്​ വിദേശകാര്യ വക്താവ്​ അറിയിച്ചത്​.  
പരമോന്നത നേതൃത്വത്തെ അട്ടിമറിക്കാൻ  ധൈര്യം കാണിക്കുന്നുവെങ്കിൽ, ഒട്ടും കാരുണ്യമില്ലാതെ അമേരിക്കയുടെ ഹൃദയം തകർത്താൻ പ്രഹരശക്തിയേറിയ ആണവായുധങ്ങൾ ഉപയോഗിക്കുമെന്നും ഉത്തരകൊറിയ താക്കീത്​ നൽകുന്നു. 

കൂടുതൽ അണുവായുധങ്ങൾ സംഭരിക്കുന്ന കിം ജോങ്​ ഉന്നി​​െൻറ ഭരണത്തെ അട്ടിമറിക്കാൻ ഡോണാൾഡ്​ ട്രംപ്​ ഭരണകൂടം നീക്കം നടത്തുന്നുവെന്ന സി.​െഎ.എ ഡയറക്​ടർ മൈക്ക്​ പോംപിയോ പ്രസ്​താവിച്ചിരുന്നു. പോംപിയോയുടെ പ്രസ്​താവനക്കെതിരെയാണ്​ ശക്തമായ താക്കീതുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്​. 

Tags:    
News Summary - Will Strike 'Heart Of US' If Kim Jong-un Regime Threatened: North Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.