Posted On
date_range Updated On
date_range ലണ്ടൻ ബ്രിഡ്ജിൽ കത്തി ആക്രമണത്തിൽ രണ്ടുേപർ കൊല്ലപ്പെട്ടു
ലണ്ടൻ: ലണ്ടൻ ബ്രിഡ്ജിന് സമീപം ആക്രമിയുടെ കുത്തേറ്റ് രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കുത്തേറ്റി ട്ടുണ്ട്.പിന്നീട് സുരക്ഷാസേനയുടെ വെടിയേറ്റ് ഇയാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിന് സമീപമാണ് ആക്രമി കത്തി ഭയം വിതച്ചത്. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ വളയുകയും വെടിവെച്ചിടുകയും ചെയ്തു. ഭീകരാക്രമണമായാണ് പൊലീസ് സംഭവം വിശേഷിപ്പിക്കുന്നത്.
ആക്രമണത്തെത്തുടർന്ന് ജനം ഭയന്നോടുന്നതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവശേഷം ലണ്ടൻ ബ്രിഡ്ജ് ഉൾപ്പെടെ പ്രദേശത്തെ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.