Posted On
date_range Updated On
date_range ഭീകരരുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം കൊടുക്കാനാവില്ലെന്ന് ഇമാമുമാർ
ലണ്ടൻ: ഇംഗ്ലണ്ടിനെ നടുക്കിയ ലണ്ടൻ ബ്രിഡ്ജ് ഭീകരാക്രമണത്തിൽ പങ്കാളികളായവരുടെ അന്തിമ പ്രാർഥന ചടങ്ങുകൾ ഒരു സംഘം ഇമാമുമാർ ബഹിഷ്കരിച്ചു. ഇൗസ്റ്റ് ലണ്ടൻ പള്ളിയിലെയും ലണ്ടൻ മുസ്ലിം സെൻററിലെയും ഇമാമുമാരാണ് എല്ലാ വിശ്വാസികൾക്കും നൽകുന്ന അന്തിമോപചാരം നൽകേണ്ടെന്ന് തീരുമാനിച്ചത്. ഭീകരർക്കെതിരെ ഒരുമിക്കണമെന്നും അവർ ഇസ്ലാമിെൻറയും പ്രവാചകൻ മുഹമ്മദിെൻറയും അധ്യാപനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരാണെന്നും ലണ്ടൻ മുസ്ലിം സെൻറർ ചെയർമാൻ മുഹമ്മദ് ഹബീബുർറഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.