Posted On
date_range Updated On
date_range രാസായുധങ്ങൾ 2017നു മുൻപ് നശിപ്പിക്കാൻ റഷ്യ
മോസ്കോ: 2017ന് മുൻപുളള എല്ലാ രാസായുധങ്ങളും നശിപ്പിക്കാൻ റഷ്യ ഒരുങ്ങുന്നതായി സുചന. റഷ്യൻ സൈന്യത്തിലെ ഒരു ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ പ്രഖ്യാപിച്ചതിലും ഒരു വർഷം നേരത്തെയാണിത്.
ഇൻറർ നാഷണൽ കെമിക്കൽ വെപ്പൺ കൺവെൻഷെൻറ തീരുമാന പ്രകാരം 93.p.cയുടെ ആയുധങ്ങൾ റഷ്യ നേരത്തെ തന്നെ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി രാസായുധങ്ങൾ നശിപ്പിക്കുന്നതിനായി നിരവധി കെമിക്കൽ പ്ളാൻറുകളാണ് റഷ്യ സ്ഥാപിച്ചത്. ഇതിനകം വലിയൊരു അളവ് ആയുധങ്ങൾ റഷ്യ നശിപ്പിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.