Posted On
date_range Updated On
date_range ഡയാനയുടെ കത്തുകൾ ലേലത്തിന്
ബോസ്റ്റൺ: ബ്രിട്ടനിലെ ഡയാന രാജകുമാരി എഴുതിയ 33 കത്തുകൾ ലേലത്തിന്. തെൻറ ദാമ്പത്യപ്രശ്നങ്ങളും മാനസിക അരക്ഷിതാവസ്ഥയുമാണ് ഡയാന കത്തുകളിൽ പങ്കുവെക്കുന്നത്. ലേലത്തുകയായി 1,25,000 ഡോളർ ലഭിക്കുമെന്നാണ് കരുതുന്നത്. 1978നും 1997നും ഇടയിൽ ഡയാന തെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരിയായ കരോലിൻ പ്രൈഡ് ബാർതോളോമ്യൂക്കെഴുതിയതാണ് ഇൗ കത്തുകൾ. ഡയാനയുടെ സ്കൂൾകാലം മുതലുള്ള സുഹൃത്താണ് കരോലിൻ. ഇൗ മാസം 18നാണ് ലേലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.