Posted On
date_range Updated On
date_range മോദിയുടെ ഇംഗ്ലീഷ് ഗംഭീരം, എന്നാൽ അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കില്ല- ട്രംപ്
ബിയറിറ്റ്സ് (ഫ്രാൻസ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെ പുകഴ്ത്തി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ജി.ഏഴ് ഉച്ചകോടിക്കെത്തിയ ഇരുവരും മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്നു പൊട്ടിച്ചിരിയിൽ കലാശിച്ച നർമം. മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നും എന്നാൽ, അദ്ദേഹം സംസാരിക്കില്ലെന്നും തമാശയായി ട്രംപ് പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രധാനമന്ത്രി ഹിന്ദിയിൽ മറുപടി പറഞ്ഞപ്പോഴായിരുന്നു യു.എസ് പ്രസിഡൻറിെൻറ പ്രതികരണം. നർമം ആസ്വദിച്ച നരേന്ദ്ര മോദി പൊട്ടിച്ചിരിച്ച് ട്രംപിന് കൈകൊടുത്തു. ട്രംപും ചിരിയിൽ പങ്കുചേർന്നു. ഇരുരാഷ്ട്രത്തലവന്മാരും 40 മിനിറ്റോളമാണ് ചർച്ച നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.