Posted On
date_range Updated On
date_range ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊല: ഉന്നതതല അന്വേഷണംപ്രഖ്യാപിച്ചു
വെലിങ്ടൺ: ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിംപള്ളികളിലുണ്ടായ കൂട്ടക്കൊലയിൽ ന്യൂസി ലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ന്യൂസിലൻഡ് നിയമവ്യവസ്ഥക്ക് കീഴിലുള്ള ഏറ്റവും ശക്തമായ ‘റോയൽ കമീഷൻ’ അന്വേഷണമാണ് പ്രഖ്യാപിക്കപ്പെട്ടത്. സംഭവത്തിനു പിന്നിലെ മുഴുവൻ വിവരവും പുറത്തുവരേണ്ടതുണ്ടെന്ന് ജസീന്ത വ്യക്തമാക്കി.
ഇൗ ഭീകരത എങ്ങനെ രൂപപ്പെട്ടുവെന്നും എങ്ങനെയാണ് ഇതിന് തടയിടേണ്ടതെന്നും അറിയേണ്ടത് പ്രധാനമാണ്. ന്യൂസിലൻഡ് ഒരു ‘സർവ നിരീക്ഷണ’ രാജ്യമല്ല. പക്ഷേ, ചോദ്യങ്ങൾക്ക് മറുപടി കിട്ടിയേ തീരൂ- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.