ലണ്ടൻ ഭീകരാക്രമണം: ഏഴ്​ പേർ അറസ്​റ്റിൽ

ലണ്ടൻ: ലണ്ടൻ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടത്തിയ റെയ്ഡുകളിലാണ് ഇവർ അറസ്റ്റിലായത്. പൊലീസ് ആറ് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളലാണ് ഏഴ് പേരെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ട​െൻറ ഭീകരവിരുദ്ധ സേനയിലെ ഒാഫീസർ മാർക്ക് റോവ്ലി അറിയിച്ചു.

ലണ്ടൻ നഗരത്തിലും ബർമിങ്ഹാമിലുമാണ് റെയ്ഡുകൾ നടത്തിയത്. റെയ്ഡിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യന്താര തീവ്രാവദ സംഘടനകൾ  ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും റോവ്ലി പറഞ്ഞു.

ബുധനാഴ്ച ബ്രിട്ടീഷ് പാർലമ​െൻറിന് സമീപമുണ്ടായ  ഭീകരാക്രമണത്തിൽ  സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു . വെടിവെപ്പിലടക്കം 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഫ്രഞ്ച്, ദക്ഷിണകൊറിയൻ പൗരന്മാരും ഉൾപ്പെടുന്നു. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു.  

 

Tags:    
News Summary - London terror attack: seven persons arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.