Posted On
date_range Updated On
date_range ആസ്ട്രേലിയയിലെ നിശാ ക്ലബിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
മെൽബൺ: ആസ്ട്രേലിയയിൽ മെൽബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക് ക്. നിശാ ക്ലബിന് മുന്നിലാണ് ഞായറാഴ്ച പുലർച്ചെ വെടിവെപ്പുണ്ടായത്.
ലവ് മെഷീൻ എന്ന ക്ലബിന് മുന്നിലായിരുന്നു സംഭവം. നിരവധി പേർ വെടിവെപ്പ് നടക്കുേമ്പാൾ ക്ലബിന് മുന്നിലുണ്ടായിരുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.
സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം, വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് നടന്നതിന് ശേഷവും ക്ലബ് പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.