വെള്ളപ്പൊക്ക മേഖലയിൽ രക്ഷാപ്രവർത്തനം നടത്തവേ ഹെലികോപ്ടർ തകർന്നു;​ മൂന്ന്​ മരണം

നിസ്​: വെള്ളപ്പൊക്ക മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ഹെലികോപ്ടർ തകർന്ന്​ മൂന്ന്​ രക്ഷാപ്രവർത്തകർ മരിച്ചു. തെക്കൻ ​ഫ്രാൻസിലെ മാഴ്​സെയിലാണ്​ അപകടം. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഹെലികോപ്ടറുമായുള്ള ബന്ധം ഞായറാഴ്​ച രാത്രി നഷ്​ടമായിരുന്നു. തിങ്കളാഴ്​ച പുലർച്ചയാണ്​ മൂവര​ുടെയും മൃതദേഹങ്ങളിൽ റോവിൽ കണ്ടെത്തിയതന്നെ്​ ​ആഭ്യന്തരമന്ത്രി ​ക്രിസ്​റ്റഫർ കാസ്​നർ അറിയിച്ചു.
|
മാലിയിൽ ഹെലികോപ്​ടറുകൾ കൂട്ടിയിടിച്ച്​ മരിച്ച 13 സൈനികരുടെ സംസ്​കാരച്ചടങ്ങുകൾക്ക്​ ഒരുങ്ങുന്നതി​നിടെയാണ്​ മൂന്ന്​ ധീരരെ നഷ്​ടമായതെന്നും മന്ത്രി പറഞ്ഞു. ഹെലികോപ്​ടർ തകരാനിടയായ സാഹചര്യത്തെക്കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര സെക്രട്ടറി ലോറൻറ്​ നുനസ്​ അറിയിച്ചു. ഫ്രഞ്ച്​ റിവേറയിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടുപേർ മരിച്ചിരുന്നു.

Tags:    
News Summary - France floods: Three rescuers die as helicopter crashes near Marseille

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.