കാ​ലി​ഫോ​ർ​ണി​യ​യി​ൽ മ​ഴ​യിലും  മ​ണ്ണി​ടി​ച്ചി​ലിലും 13 പേ​ർ മ​രി​ച്ചു

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ കാ​റ്റി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 13 പേ​ർ മ​രി​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ലോ​സ്​ ആ​ഞ്​​ജ​ല​സി​ലെ മോ​ൻ​റി​സൈ​റ്റോ​യി​ൽ മ​ണ്ണി​ന​ടി​യി​ൽ നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും ഇ​വ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.  20ഒാ​ളം പേ​രെ കാ​ണാ​താ​യ​താ​യി സാ​ൻ​റാ ബാ​ർ​ബ​റ​യി​ലെ അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗം ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

ച​ളി​നി​റ​ഞ്ഞ​ പു​ഴ​യു​ടെ​യും ​മ​ഴ​യി​ൽ മ​രം​വീ​ണ്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട റോ​ഡു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​വ​ർ പ​ങ്കു​വെ​ച്ചു. ച​ളി നി​റ​ഞ്ഞ​തി​നാ​ൽ കി​ലോ​മീ​റ്റ​റോ​ളം റോ​ഡു​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി​യ  ഏ​ക​ദേ​ശം 275  കേ​സു​ക​ളാ​ണ്​ കാ​ലി​ഫോ​ർ​ണി​യ ഹൈ​വേ പ​ട്രോ​ൾ പ​രി​ധി​യി​ൽ റി​പ്പോ​ർ​ട്ട് ബു​ധ​നാ​ഴ്​​ച രാ​വി​ലെ​വ​രെ​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Flood and Land Slides in California - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.