മനുഷ്യന്‍െറ ദഹനേന്ദ്രിയ വ്യൂഹത്തില്‍ പുതിയ അവയവം കണ്ടെത്തി

ലണ്ടന്‍: മനുഷ്യന്‍െറ ശരീരശാസ്ത്രത്തിലേക്ക് പുതിയൊരു അവയവം കൂടി കണ്ണിചേര്‍ക്കപ്പെടുന്നു. അയര്‍ലന്‍ഡിലെ ശാസ്ത്രജ്ഞരാണ് നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള അനാട്ടമിയില്‍ ചെറു തിരുത്തലിന് വഴിവെച്ചേക്കാവുന്ന കണ്ടത്തെലുമായി രംഗത്തുവന്നത്.

ശരീരത്തിലെ ദഹനേന്ദ്രിയ വ്യൂഹത്തിനകത്ത് പ്രത്യക്ഷത്തില്‍ കാണാത്തവിധത്തില്‍ മറഞ്ഞിരിക്കുന്ന നിലയില്‍ ഉള്ള ‘മെസന്‍ററി ’ എന്ന ഭാഗമാണ് ഇപ്പോള്‍ ഒരു അവയവമെന്ന നിലയില്‍ തിരിച്ചറിയപ്പെട്ടത്.  കുടല്‍മാലയെയും ഉദരത്തെയും ബന്ധിപ്പിക്കുന്നതാണ് മെസന്‍ററി. പല അവയവ ഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന അനുബന്ധ ഭാഗമായിട്ടായിരുന്നു ഇതിനെ വര്‍ഷങ്ങളായി കരുതിയത്.

എന്നാല്‍, മെസന്‍ററി സ്വന്തം നിലയില്‍ തന്നെ ഒരു അവയവമാണെന്നും അതിന് തുടര്‍ച്ചയുള്ള ഘടനയുണ്ടെന്നുമാണ് അയര്‍ലന്‍ഡിലെ യൂനിവേഴ്സിറ്റി ഓഫ് ലിമെറികിലെ പ്രഫസര്‍ ജെ. കാല്‍വിന്‍ കോഫി നേതൃ ത്വം നല്‍കുന്ന ഗവേഷക സംഘം കണ്ടത്തെിയത്. ഉദര- ദഹന സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയില്‍ ഗവേഷകര്‍ക്ക് പുതിയ പ്രതീക്ഷക്ക് വകനല്‍കുന്നതാണിത്.

Tags:    
News Summary - Experts discover a brand new ORGAN in the human digestive system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.