ബ്രസൽസ്: ബ്രെക്സിറ്റ് രണ്ടാം ഘട്ട ചർച്ചകൾക്ക് ബ്രസൽസിൽ ചേർച്ച ഇ.യു നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്നതോടെ ഏതുതരം ബന്ധമാണ് മുന്നോട്ടുകൊണ്ടുപോവുകയെന്നതിൽ വ്യക്തത വേണമെന്നും ആവശ്യമുയർന്നു. അതേസമയം ഭാവികാര്യങ്ങൾ തീരുമാനിക്കുന്ന ചർച്ചയുടെ അടുത്തഘട്ടം എളുപ്പമല്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന. 2
019 മാർച്ചോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം. ഒന്നാം ഘട്ട ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായതായി നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. വ്യാപാരം, സുരക്ഷ, സഹകരണം സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ തുടങ്ങാനും തീരുമാനിച്ചു. ചർച്ച വിജയകരമായി രണ്ടാംഘട്ടത്തിലെത്തിച്ചതിന് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക് തെരേസ മേയ്യെ അഭിനന്ദിച്ചു.
ബ്രിട്ടിഷ് പാർലമെൻറിെൻറ അനുമതിയില്ലാതെ ചർച്ചകൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ഭേദഗതി പാസാക്കിയതോടെ, ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിർണായക വോട്ടെടുപ്പിൽ തെരേസക്കു തിരിച്ചടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.