Posted On
date_range Updated On
date_range ബ്രെക്സിറ്റിനു ശേഷവും ഇ.യു പൗരന്മാർക്ക് വിസയില്ലാതെ ബ്രിട്ടനിലെത്താം
ലണ്ടൻ: ബ്രെക്സിറ്റിനു ശേഷവും ഇ.യു പൗരന്മാർക്ക് ബ്രിട്ടനിൽ വിസയില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്. ഇതിനുള്ള നടപടികളുടെ ഒരുക്കം ബ്രിട്ടൻ തുടങ്ങി. എന്നാൽ, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനിൽ കഴിയാം എന്ന് ഇതിനർഥമില്ല. ബ്രിട്ടനിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ പുതിയ കുടിയേറ്റ നിയമങ്ങൾ അനുസരിച്ചേ പറ്റൂ.
ബ്രെക്സിറ്റോടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സർക്കാറിന് അധികാരമുണ്ടാകും. എന്നാൽ, കുടിയേറ്റം പൂർണമായി അവസാനിപ്പിക്കാൻ സർക്കാറിന് പദ്ധതിയില്ല. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ അതിവിദഗ്ധ തൊഴിലാളികളെ ബ്രിട്ടന് ആവശ്യമുണ്ട്. അതിൽ നിയന്ത്രണം നടപ്പാക്കുക മാത്രമാണ് സർക്കാറിെൻറ ലക്ഷ്യം. കുടിയേറ്റത്തെ സംബന്ധിച്ച നിർദേശങ്ങൾ ഇൗ വർഷാവസാനത്തോടെ പുറത്തുവിടാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.