?? ????????, ????????? ???? ???????

പുതുപ്രതീക്ഷ ഇവരുടെ അതിജീവനം

റോം: കോവിഡ്​ ഭീതിക്കിടയിൽ പുതുപ്രതീക്ഷയായി രോഗത്തെ തോൽപിച്ച മൂന്നുപേർ. ഇറ്റലിയിൽ കോവിഡിനെ ചെറുത്തുതോ ൽപിച്ച്​ രണ്ടുമാസം പ്രായമുള്ള കുഞ്ഞ്​. കുഞ്ഞിനെ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തതായാണ്​ ഇറ്റാലിയൻ മാധ ്യമങ്ങളുടെ റിപ്പോർട്ട്​. മാർച്ച്​ 18നാണ്​ കോവിഡ്​ ലക്ഷണങ്ങളുമായി കുഞ്ഞിനെയും ന്യൂമോണിയയുമായി അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രാജ്യത്ത്​ കോവിഡ്​ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും ഈ കുഞ്ഞാണ്​.

ഇറ്റലിയിൽ 103 വയസ്സുള്ള മുത്തശ്ശിയും കോവിഡിനെ അതിജീവിച്ചു. ധൈര്യവും വിശ്വാസവുമാണ്​ രോഗമുക്​തി നേടാൻ സഹായിച്ചത്​. രോഗം ബാധിച്ചവർ തളരരുത്​. താൻ സുഖമായിരിക്കുന്നതായും ടി.വി കാണുകയും പത്രം വായിക്കുകയും ചെയ്യുന്നതായും ആഡ സനുസ്സോ പറഞ്ഞു.ഇറ്റലിക്ക്​ ഏറെ പ്രതീക്ഷ നൽകുന്നതാണ്​ ഈ മുത്തശ്ശിയുടെ അതിജീവനം.

രോഗം ബാധിച്ച സമയത്ത്​ ഭക്ഷണമേ കഴിക്കില്ലായിരുന്നു. എല്ലായ്​പ്പോഴും ഉറക്കമായിരുന്നുവെന്ന്​ ആഡയെ ചികിത്സിച്ച ഡോക്​ടർ പറയുന്നു. പിന്നീടവർ കണ്ണുതുറന്നു. ഇരിക്കുകയും എഴുന്നേറ്റ്​ നടക്കുകയും ചെയ്​തു. വീണ്ടും പരിശോധന ഫലം വരേണ്ടതിനാൽ ഐസൊലേഷനിലാണ്​ ആഡ. മുമ്പ്​ ടെക്​സ്​റ്റയിൽ വ്യവസായിയായിരുന്നു ഇവർ.

നെതർലൻഡ്​സിൽ 107കാരി കോവിഡ്​ മുക്​തയായി. രോഗബാധയിൽ നിന്ന്​ മുക്​തി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്​തിയാണ്​ കൊർണീലിയ റാസ്​. മാർച്ച്​ 17ന്​ 107ാം ജന്മദിനത്തിലാണ്​ ഈ മുത്തശ്ശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Tags:    
News Summary - covid update covid survival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.