Posted On
date_range Updated On
date_range ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആശുപത്രി വിട്ടു
ലണ്ടൻ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രോഗമുക്തനായി ആശുപത ്രി വിട്ടു. തെൻറ ജീവൻ രക്ഷിച്ച ആരോഗ്യപ്രവർത്തകർക്ക് അദ്ദേഹം നന്ദിയറിയിച്ചു. ഒരാഴ്ചയാണ് അദ്ദേഹം ലണ്ടനിലെ സെൻറ് തോമസ് ആശുപത്രിയിൽ കഴിഞ്ഞത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്നുദിവസം ഇൻറൻസീവ് കെയർ യൂനിറ്റിലായിരുന്നു.
മാർച്ച് 26നാണ് ബോറിസ് േജാൺസണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഏപ്രിൽ അഞ്ചിന് അസുഖം വഷളായതിനെ തുടർന്ന് സെൻറ് േതാമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഏപ്രിൽ ആറിന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുനു. മൂന്നുദിവസത്തിനുശേഷം ഇദ്ദേഹത്തെ േകാവിഡ് വാർഡിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.