ബ്രെ​ക്​​സി​റ്റ്​ നീ​ട്ടാ​ൻ മേ​യ്​ക്ക്​ അ​നു​മ​തി; പു​തി​യ തീ​യ​തി ബ്രി​ട്ട​ന്​ തീ​രു​മാ​നി​ക്കാം

ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റ്​ തീ​യ​തി മാ​റ്റാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നേ​താ​ക്ക​ൾ ബ്രി​ട്ട​ന്​ അ​നു​മ​തി ന​ ൽ​കി. വ്യാ​ഴാ​ഴ്​​ച രാ​ത്രി ന​ട​ന്ന എ​ട്ടു​മ​ണി​ക്കൂ​ർ ച​ർ​ച്ച​യി​ലാ​ണ്​ തീ​രു​മാ​നം. ബ്രെ​ക്​​സി​റ്റ്​ ന​ ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മൂ​ന്നു​മാ​സ​ത്തെ സ​മ​യ​മാ​ണ്​ തെരേസ മേ​യ്​ ഇ.​യു നേ​താ​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, യൂ​റോ​പ്യ​ൻ പാ​ർ​ല​മ​െൻറ്​ ന​ട​ക്കു​ന്ന​തി​നാ​ൽ അ​ത്ര​യും സ​മ​യം ന​ൽ​കാ​നാ​വി​ല്ലെ​ന്നും മേ​യ്​ 22 ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ.​യു അ​റി​യി​ച്ചു.

അ​തേ​സ​മ​യം, അ​ടു​ത്താ​ഴ്​​ച പാ​ർ​ല​മ​െൻറി​ൽ ന​ട​ക്കു​ന്ന വോ​െ​ട്ട​ടു​പ്പി​ൽ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ എം.​പി​മാ​രെ ​െകാ​ണ്ട്​ അം​ഗീ​ക​രി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ഇ​ത്ര​യും സ​മ​യം അ​നു​വ​ദി​ക്കൂ​വെ​ന്നും വ്യ​ക്ത​മാ​ക്കി. ക​രാ​ർ ത​ള്ളു​ക​യാ​ണെ​ങ്കി​ൽ ഏ​പ്രി​ൽ 12ന്​ ​പു​തി​യ ക​രാ​ർ അ​വ​ത​രി​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടാ​ൻ ത​യാ​റാ​ക​ണം. അ​തേ​സ​മ​യം, അ​ടു​ത്താ​ഴ്​​ച ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ പാ​ർ​ല​മ​െൻറ്​ അം​ഗീ​ക​രി​ക്കു​െ​മ​ന്ന ശു​ഭാ​പ്​​തി​യി​ലാ​ണ്​ മേ​യ്.

ക​രാ​റി​ല്ലാ​െ​ത ഇ.​യു വി​ടു​ന്ന​ത്​ ബ്രി​ട്ട​നെ സം​ബ​ന്ധി​ച്ച്​ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്ക്​ തു​ല്യ​മാ​യ​തി​നാ​ൽ മേ​യ്​ അ​തി​നു ത​യാ​റാ​കി​ല്ല. ബ്ര​സ​ൽ​സി​ൽ ഇ.​യു നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി മേ​യ്​ ഇ​ന്ന്​ ബ്രി​ട്ട​നി​ലേ​ക്ക്​ തി​രി​ക്കും. ബ്രി​ട്ട​ന്​ കീ​റാ​മു​ട്ടി​യാ​യി മാ​റി​യ ബ്രെ​ക്​​സി​റ്റി​ന്​ അ​ടു​ത്താ​ഴ്​​ച​യോ​ടെ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നും മേ​യ്​ പ​റ​ഞ്ഞു.

Tags:    
News Summary - Brexit: EU leaders agree Article 50 delay plan-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.