കു​ഞ്ഞു ട്രൂ​ഡോ​യെ കാ​ണാ​ൻ  ജ​സ്​​റ്റി​ൻ ട്രൂ​ഡോ എ​ത്തി

ഒാ​ട്ട​വ: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ൻ ട്രൂ​ഡോ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ൾ കു​ഞ്ഞു ട്രൂ​ഡോ​ ന​ല്ല ഉ​റ​ക്ക​മാ​യി​രു​ന്നു. അ​ത്​ വ​ക​വെ​ക്കാ​തെ ജ​സ്​​റ്റി​ൻ ട്രൂ​ഡോ ​അവനെയെ​ടു​ത്തു. ഒ​ന്നു ചി​ണു​ങ്ങി​യ അ​വ​ൻ ട്രൂ​ഡോ​യു​ടെ​ കൈ​യി​ൽ കി​ട​ന്ന്​ ഉ​റ​ക്കം തു​ട​ർ​ന്നു. 

ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​ഭ​യാ​ർ​ഥി​ക​ളാ​ക്കി​യ ത​ങ്ങ​ളെ സ്വീ​ക​രി​ച്ച കാ​ന​ഡ​യു​ടെ ഉ​ദാ​ര​മ​ന​സ്സി​ന് ന​ന്ദി​പ​റ​യാ​ൻ മു​ഹ​മ്മ​ദ്​-​അ​ഫ്ര ദ​മ്പ​തി​ക​ൾ​ക്ക്​ വാ​ക്കു​ക​ളി​ല്ലാ​യി​രു​ന്നു. ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്​ ജ​സ്​​റ്റി​ൻ ട്രൂ​ഡോ ആ​ദം ബി​ല​ൻ എ​ന്നു പേ​രു ന​ൽ​കി​യാ​ണ്​ അ​വ​ർ ആ ​ക​ടം വീ​ട്ടി​യ​ത്. മ​റ്റു രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു​നേ​രെ മു​ഖം​തി​രി​ച്ച​പ്പോ​ൾ ര​ണ്ടു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ക​ഴി​യു​മെ​ന്ന്​ അ​വ​ർ ക​രു​തി​യി​രു​ന്നി​ല്ല. അ​​ദ്ദേ​ഹം ത​ങ്ങ​ളെ തേ​ടി​യെ​ത്തി​യ​പ്പോ​ൾ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നു​മാ​യി​ല്ല. പോ​യ​വ​ർ​ഷ​ം 40,000 സി​റി​യ​ക്കാ​രെ​യാ​ണ്​ കാ​ന​ഡ സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - Baby Justin Trudeau meets Canada's prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.