Posted On
date_range Updated On
date_range അസാഞ്ജിനെ ബ്രിട്ടന് കൈമാറിേയക്കും
ലണ്ടൻ: ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായി ഇക്വഡോർ എംബസിയിൽ അഭയം തേടിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ ബ്രിട്ടന് കൈമാറുമെന്ന് റിപ്പോർട്ട്. ആറുവർഷം മുമ്പാണ് 47കാരനായ അസാഞ്ജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.
ഒരാൾക്ക് ഒരുപാടുകാലം അഭയം നൽകാൻ സാധിക്കില്ലെന്ന് ഇക്വഡോർ പ്രസിഡൻറ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. തന്നെ അറസ്റ്റ്ചെയ്ത് യു.എസിന് കൈമാറാനാണ് ബ്രിട്ടെൻറ പദ്ധതിയെന്ന് അസാഞ്ജ് ആരോപിച്ചിരുന്നു.
ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽ യു.എസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി സുപ്രധാന രേഖകൾ 2010ൽ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.