ബ്രെക്സിറ്റ് പ്രചാരണത്തിന് സംഭാവന: ആരോണ്‍ ബാങ്കിന്‍െറ കള്ളപ്പണ രേഖകള്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബന്ധം വിച്ഛേദിക്കുന്നതിന് മുന്നോടിയായി നടന്ന ഹിതപരിശോധനയുടെ പ്രചാരണത്തിന് വന്‍തുക സംഭാവന നല്‍കിയ ആരോണ്‍ ബാങ്കിന് വിദേശ സ്വകാര്യ ബാങ്കില്‍ രഹസ്യ നിക്ഷേപമുള്ളതായി വെളിപ്പെടുത്തല്‍. ഇതിനകം നിരവധി പ്രശസ്തരുടെ കള്ളപ്പണ ഇടപാടുകള്‍ ചോര്‍ത്തിയ പാനമ പേപ്പേഴ്സ് ആണ് ഈ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവിന്‍െറ നികുതി വെട്ടിപ്പ് രീതിയും പുറത്തുവിട്ടത്. കള്ളപ്പണ ഇടപാടില്‍ ഒത്താശ നല്‍കുന്ന മൊസാക് ഫൊന്‍സേക എന്ന നിയമ സഹായ സ്ഥാപനത്തിന്‍െറ നിരവധി രേഖകള്‍  പാനമ പേപ്പേഴ്സ് വഴി പുറത്തായിരുന്നു. ബ്രെക്സിറ്റിന്‍െറ ശക്തനായ വക്താവ് നൈജല്‍ ഫറാഷിന് പ്രചാരങ്ങള്‍ക്കായി ആരോണ്‍ 75 ലക്ഷം പൗണ്ടാണ് സംഭാവന നല്‍കിയത്. പാനമ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സേകയുടെ  ഉടമസ്ഥതയിലുള്ള പി.ആര്‍.ഐ ഹോള്‍ഡിങ്സിലെ ഓഹരി ഉടമയാണ് ആരോണ്‍. 25,500 ഓഹരികളാണ് കമ്പനിയില്‍ അദ്ദേഹത്തിനുള്ളത്. ആരോണിന് 10 കോടി പൗണ്ടിന്‍െറ സ്വത്തുവഹകള്‍ ഉള്ളതായി ഈയിടെ ന്യൂ സ്റ്റേറ്റ്സ്മാന്‍ ദിനപത്രം വെളിപ്പെടുത്തിയിരുന്നു.

 

Tags:    
News Summary - aron bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.