Posted On
date_range Updated On
date_range മുസ്ലിം വിരുദ്ധ പരാമർശം: ബോറിസ് ജോൺസണെതിരെ പരാതി
ലണ്ടൻ: ബുർഖയെക്കുറിച്ചുള്ള പ്രതികരണത്തെ തുടർന്ന് പുലിവാലു പിടിച്ചിരിക്കയാണ് മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. ബുർഖയിടുന്ന മുസ്ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരോടാണ് ബോറിസ് ഉപമിച്ചത്. വംശീയ പരാമർശത്തെ തുടർന്ന് ബ്രിട്ടീഷ് മുസ്ലിം കൗൺസിൽ ഇദ്ദേഹത്തിനെതിരെ പരാതി നൽകി.
ഡെയ്ലി ടെലിഗ്രാഫിലെഴുതിയ ലേഖനത്തിലാണ് വിവാദ പരാമർശം. ബുർഖ നിരോധനത്തിന് എതിരാണെന്നും എന്നാൽ അത് ധരിക്കുന്നവർ പരിഹാസ്യരാവുകയും അടിച്ചമർത്തപ്പെടുകയാണെന്നും അവരെ കണ്ടാൽ ബാങ്ക് കൊള്ളക്കാരെ പോലെ തോന്നിക്കുമെന്നുമായിരുന്നു ബോറിസിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.