അംഗലാ മെര്‍കല്‍ നാലാംതവണയും ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കും

ബര്‍ലിന്‍: 2017  ആഗസ്റ്റില്‍ നടക്കുന്ന ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്,   ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി നിലവിലെ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തന്നെയാകും മത്സരിക്കുകയെന്നു  സി.ഡി.യു പാര്‍ട്ടിയുടെ വിദേശകാര്യ വക്താവ് നോര്‍ബെട്ട് റ്യുറ്റ്ഗന്‍ അമേരിക്കന്‍ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു.

ഇതുസംബന്ധിച്ച പ്രഖ്യാപനം ഡിസംബറില്‍ നടക്കുന്ന സി.ഡി.യു.സി.എസ്.യു സംയുക്ത സമ്മേളനത്തില്‍ ഉണ്ടാകും. മെര്‍കലിനെപ്പോലെ  ഭരണപരിചയവും അന്തര്‍ദേശീയ അംഗീകാരവുമുള്ള  നേതാവിന് മാത്രമേ ജര്‍മനിയെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയൂ എന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

കുടിയേറ്റ പ്രശ്നത്തോടെ ജനസമ്മതി ഇടിഞ്ഞ മെര്‍കലിന്‍െറ രാജിക്കുവേണ്ടി പ്രകടനങ്ങള്‍ വരെയുണ്ടായി. തീവ്ര വലതുപക്ഷ കക്ഷിയായ എ.എഫ്.ഡി അവസരം മുതലെടുത്തു മുന്നേറിയെങ്കിലും മെര്‍കലിന്‍െറ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യമന്ത്രിയായ ഫ്രാന്‍ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയറെ പ്രസിഡന്‍റുസ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടു മെര്‍കല്‍  സ്വീകരിച്ച   രാഷ്ട്രീയ തന്ത്രവും അവര്‍ക്ക്അനുകൂലമായ തരംഗത്തിന് കാരണമായി. 

Tags:    
News Summary - angela merkel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.