Posted On
date_range Updated On
date_range യൂറോപ്യന്‍ യൂനിയന്‍ ഗുരുതരാവസ്ഥയില്‍ –അംഗലാ മെര്‍കല്‍
ബ്രാറ്റിസ്ലവ: ബ്രിട്ടന്‍െറ വിടുതലോടെ യൂറോപ്യന്‍ യൂനിയന്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. യൂറോപ്യന്‍ യൂനിയന്‍െറ കരുത്തു തിരിച്ചുപിടിക്കുന്നതിനായി സ്ലോവാക്യയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു ഉച്ചകോടിയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അതിര്‍ത്തികടന്നുള്ള തീവ്രവാദം തടഞ്ഞ് സുരക്ഷ ഉറപ്പാക്കുക, സാമ്പത്തിക സുസ്ഥിരത എന്നീ കാര്യങ്ങളില്‍ അംഗരാജ്യങ്ങള്‍ ഒരുമിക്കണമെന്നും മെര്‍കല്‍ ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ബ്രെക്സിറ്റ് ചര്‍ച്ചാവിഷയമായില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യും പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.