Posted On
date_range Updated On
date_range പാരിസ് ആക്രമണം: പ്രതിക്കുവേണ്ടി വാദിക്കാനില്ലെന്ന് അഭിഭാഷകര്‍
പാരിസ്: പാരിസ് ഭീകരാക്രമണത്തിന്‍െറ മുഖ്യ സൂത്രധാരന്‍ അബ്ദുസ്സലാമിനു വേണ്ടി വാദിക്കാനില്ലെന്ന് അഭിഭാഷകര്‍. ഒരു ചാനലിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതി ഒന്നിനും സഹകരിക്കുന്നില്ലെന്നും ഒരുകാര്യവും പറയുന്നില്ലെന്നും ഫ്രാംഗ് പറഞ്ഞു. പ്രതി ബെല്‍ജിയത്തില്‍നിന്ന് ഫ്രാന്‍സിലേക്കു കൊണ്ടുവന്നതിനു ശേഷം ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. കഴിഞ്ഞ നവംബറില്‍ പാരിസിലെ സ്റ്റേഡിയത്തിനു സമീപം ബാറിലും റസ്റ്റാറന്‍റിലും ഭീകരാക്രമണം നടത്തിയതില്‍ മുഖ്യ സൂത്രധാരനായിരുന്നു ഇയാള്‍. മാര്‍ച്ച് 18നാണ് ഇയാളെ അറസ്റ്റുചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.