മൊറോക്കോയില്‍ വോട്ടെടുപ്പ്

റബാത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയുടെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്ന സുപ്രധാന വോട്ടെടുപ്പ് വെള്ളിയാഴ്ച നടന്നു. 1956ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷം നടക്കുന്ന പത്താമത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പാണിത്.

3.4 കോടി ജനതയില്‍ 1.6 കോടി പേര്‍ വോട്ടവകാശമുള്ളവരാണ്. 95 ജില്ലകളിലായുള്ള വോട്ടര്‍മാര്‍ 30 പാര്‍ട്ടികളില്‍നിന്ന് ഭരണകക്ഷിയെ തെരഞ്ഞെടുക്കും. പാര്‍ലമെന്‍റിന്‍െറ അധോസഭയായ ചേംബര്‍ ഓഫ് റെപ്രസന്‍േററ്റീവിലേക്ക് 395 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക.
 അഞ്ചു വര്‍ഷമാണ് ഭരണകാലയളവ്. വിജയിക്കുന്ന പാര്‍ട്ടിയെ രാജാവ് മുഹമ്മദ് ആറാമന്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കും.
ബഹുതല പാര്‍ട്ടി സമ്പ്രദായമായതിനാല്‍ ഒരൊറ്റ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുക അസാധ്യമാണ്.
രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ ഗതിവിഗതികളില്‍ നിരാശരാണ് മൊറോക്കക്കാര്‍ എന്നാണ് തെരഞ്ഞെടുപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരില്‍ ചിലര്‍ വിലയിരുത്തുന്നത്.

 2011ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഇസ്ലാമിക് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിക്കുതന്നെ (പി.ജെ.ഡി) സാധ്യത കല്‍പിക്കുന്നവരും ഉണ്ട്. പി.ജെ.ഡി വിജയിക്കുകയാണെങ്കില്‍ രണ്ടാംവട്ടവും അധികാരത്തിലേറുന്ന ആദ്യ പാര്‍ട്ടിയെന്ന് മൊറോക്കോയുടെ ആധുനിക ചരിത്രം രേഖപ്പെടുത്തും.
 അതേസമയം, കടുത്ത പോരാട്ടമാണ് പി.ജെ.ഡി പ്രതീക്ഷിക്കുന്നത്. ഒതന്‍റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടിയാണ് (പി.എ.എം) ഇവരുടെ മുഖ്യ എതിരാളി.
2015ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പി.എ.എം വന്‍ വിജയം നേടിയിരുന്നു. 1944ല്‍ രൂപവത്കരിച്ച ‘ഇസ്തിഖ്ലാല്‍’ പാര്‍ട്ടിയാണ് കൂടുതല്‍ വോട്ട് നേടാന്‍ സാധ്യതയുള്ള മറ്റൊരു പാര്‍ട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.