ലിബിയയില്‍ ഡച്ച് പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ട്രിപളി: പ്രശസ്ത ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ ജെറോണ്‍ ഓര്‍ലമെന്‍സ് ലിബിയയില്‍ കൊല്ലപ്പെട്ടു. ഐ.എസ്.ഐ.എല്ലിന്‍െറ ശക്തികേന്ദ്രമായ സിര്‍ത്തില്‍ സര്‍ക്കാര്‍ അനുകൂല സൈന്യം ഞായറാഴ്ച ആക്രമണം നടത്തിയിരുന്നു. ഇതിനിടെ, ഐ.എസ് തീവ്രവാദിയുടെ വെടിയേറ്റാണ് ജെറോണ്‍ കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ നിയന്ത്രിക്കുന്ന ആശുപത്രി വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

സംഘര്‍ഷ മേഖലയില്‍ ഫോട്ടോ പകര്‍ത്താന്‍ എത്തിയതായിരുന്നു ഇദ്ദേഹം. ലിബിയയില്‍ ബെല്‍ജിയന്‍ വാരികക്കടക്കം നിരവധി പത്രസ്ഥാപനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ജെറോണ്‍. ബെല്‍ജിയന്‍ വാരിക നാക് മാഗസിന്‍ വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണവാര്‍ത്തയറിഞ്ഞതു മുതല്‍ നിവരധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നത്. 2012ല്‍ ജെറോണ്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനൊപ്പം ഐ.എസിന്‍െറ പിടിയിലകപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.