അര്‍മീനിയന്‍ കൂട്ടക്കൊല വംശഹത്യയല്ളെന്ന് നെതര്‍ലന്‍ഡ്സ്

ആംസ്റ്റര്‍ഡാം: 1915ല്‍ ഓട്ടമന്‍ ഭരണകൂടം അര്‍മീനിയന്‍ വംശജരെ കൂട്ടക്കൊല ചെയ്ത സംഭവം വംശഹത്യയായി പ്രഖ്യാപിക്കാന്‍ തയാറല്ളെന്ന് നെതര്‍ലന്‍ഡ്സ്. അത്തരം സംഭവങ്ങളെ 2004ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമമനുസരിച്ച് ‘പ്രശ്നം’ എന്നാണ് വിശേഷിപ്പിക്കുകയെന്നും ഡച്ച് ഉപപ്രധാനമന്ത്രി ലോഡ്വിക് ആഷര്‍ പറഞ്ഞു. വിഷയത്തില്‍ അന്താരാഷ്ട്ര കോടതിക്കാണ് ഇടപെടലുകള്‍ നടത്താനാവുക. ഡച്ച് സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. തുര്‍ക്കിക്കും അര്‍മീനിയക്കുമിടയില്‍ സംഘര്‍ഷത്തിനല്ല, സംവാദത്തിനാണ് നെതര്‍ലാന്‍ഡ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യമായ ജര്‍മനിയുടെ അധോസഭ കഴിഞ്ഞ ദിവസം അര്‍മീനിയന്‍ കൂട്ടക്കൊല വംശഹത്യയാണെന്ന് പ്രമേയം പാസാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.